Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manpreet Kaur

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഷോ​ട്ട്പു​ട്ടി​ൽ മ​ൻ​പ്രീ​ത് കൗ​റി​ന് വെ​ങ്ക​ലം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​നി​ത​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ ഇ​ന്ത്യ​യു​ടെ മ​ൻ​പ്രീ​ത് കൗ​റി​ന് വെ​ങ്ക​ലം. 17.17 മീ​റ്റ​റാ​ണ് മ​ൻ​പ്രീ​ത് എ​റി​ഞ്ഞ​ത്. 16.32 മീ​റ്റ​റി​ൽ തു​ട​ങ്ങി​യ മ​ൻ​പ്രീ​ത് നാ​ലാം ശ്ര​മ​ത്തി​ലാ​ണ് ഈ ​ദൂ​രം ക​ണ്ടെ​ത്തി​യ​ത്. ഒ​രു ശ്ര​മം പാ​ഴാ​യി.

അ​ത്‌​ല​റ്റി​ക്‌​സി​ലെ ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ മെ​ഡ​ലാ​ണി​ത്. വ​നി​ത​ക​ളു​ടെ പ​തി​നാ​യി​രം മീ​റ്റ​റി​ൽ സീ​മ വെ​ങ്ക​ല​വും 400 മീ​റ്റ​ർ മി​ക്‌​സ​ഡ് റി​ലേ ടീം ​വെ​ള്ളി​യും നേ​ടി​യി​രു​ന്നു.

19.40 മീ​റ്റ​ർ എ​റി​ഞ്ഞ ചൈ​ന​യു​ടെ ജി​യാ​ൻ​യു​വാ​ൻ സോം​ഗ് സ്വ​ർ​ണ​വും 18.14 മീ​റ്റ​ർ എ​റി​ഞ്ഞ ലി​ൻ റു ​ഷാ​ങ് വെ​ള്ളി​യും നേ​ടി. മ​ല​യാ​ളി താ​രം കൃ​ഷ്ണ ജ​യ​ശ​ങ്ക​ർ മേ​നോ​ന് 16.57 മീ​റ്റ​ർ എ​റി​ഞ്ഞ് അ​ഞ്ചാ​മ​താ​യി. ആ​ദ്യ ശ്ര​മ​ത്തി​ൽ ത​ന്നെ ഈ ​ദൂ​രം ക​ണ്ടെ​ത്തി​യ കൃ​ഷ്ണ​യ്ക്ക് പി​ന്നീ​ട് മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

Latest News

Corehub Up